Ajoy Varma- Mohanlal Project: Here Is A Major Update!
പുതിയ വര്‍ഷം മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ സിനിമകള്‍ സമ്മാനിക്കുന്ന വര്‍ഷമായിരിക്കും. സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ചും മീശ കളഞ്ഞും വലിയ ത്യാഗങ്ങള്‍ നടത്തിയാണ് ലാലേട്ടന്‍ തന്റെ സിനിമകള്‍ക്ക് വേണ്ടി ഒരുങ്ങുന്നത്.അജോയ് വര്‍മ്മയുടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണെന്നും ജനുവരി 9 ന് മോഹന്‍ലാലും ജോയിന്‍ ചെയ്യുമെന്നാണ് പുതിയ വാര്‍ത്തകള്‍. ഇതുവരെ പേരിടാത്ത സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ 30 ദിവസം മാറ്റി വെച്ചിരിക്കുയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം.മോഹന്‍ലാല്‍ അജോയ് വര്‍മ്മ കൂട്ടുകെട്ടില്‍ ഇനിയും പേരിടാത്ത ത്രില്ലര്‍ സിനിമ വരാന്‍ പോവുകയാണ്. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയതിന് പിന്നാലെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു.ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമ ഒരു ത്രില്ലറാണ്. സാജു തോമസ് തിരക്കഥ എഴുതുന്ന സിനിമ മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.