കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ റെനി മ്യൂളൻസ്റ്റീൻ രാജി വച്ചു

2018-01-03 93

Kerala Blasters Coach Rene Meulensteen Resigned
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ റെനി മ്യൂളൻസ്റ്റീൻ പരിശീലകസ്ഥാനം രാജിവെച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പരിശീലകസ്ഥാനം രാജിവെക്കുന്നതായി അദ്ദേഹം അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നും റെനി മ്യൂളൻസ്റ്റീൻ പറഞ്ഞു.മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ സഹപരിശീലകനായിരുന്ന റെനി മ്യൂളൻസ്റ്റീൻ ഐഎസ്എൽ നാലാം സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്തത്. ഇസ്രായേൽ പ്രീമിയർ ലീഗിലെ മക്കാബി ഹൈഫയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞതിന് ശേഷമായിരുന്നു അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകക്കുപ്പായമണിഞ്ഞത്.റെനി മ്യൂളൻസ്റ്റീൻ പരിശീലകസ്ഥാനം ഒഴിഞ്ഞതോടെ സഹപരിശീലകൻ തങ്ബോയ് സിങ്തോയ്ക്ക് താൽക്കാലിക ചുമതല നൽകി. ഐഎസ്എൽ നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഒരു കളി മാത്രമേ ജയിക്കാനായിട്ടുള്ളു.
ഡച്ചുകാരനായ റെനി മ്യൂളൻസ്റ്റീൻ 1990ലാണ് പരിശീലക്കുപ്പായം അണിയുന്നത്. തുടർന്ന് 2001ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമിന്റെ പരിശീലകനായി. പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിന്റെ ടെക്നിക്കൽ സ്കിൽ ഡെവലപ്പ്മെന്റ് കോച്ചായി.

Videos similaires