ബസ് കണ്ടക്ടറായി തുടങ്ങി സിനിമാലോകം കീഴടക്കി ഇനി ?

2017-12-31 59

Actor Turned Politician Rajinikanth's Early Life

കനല്‍വഴികള്‍ താണ്ടിയാണ് ചലച്ചിത്ര ലോകത്തെ സ്‌റ്റൈല്‍ മന്നന്‍ ഇന്ന് ലോകം അറിയപ്പെട്ട രജനികാന്തായത്. തന്റെ ദൗത്യം ഇനി രാഷ്ട്രീയത്തിലാണെന്ന് തിരിച്ചറിഞ്ഞ നടന്‍ പുതിയ ചുവടുകള്‍ക്ക് തയ്യാറെടുത്തിരിക്കുന്നു. ഈ വരവ് തമിഴ്ജനത ഏറ്റെടുക്കുമോ എന്നറിയാന്‍ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടിവരും. എന്നും സിനിമാ ലോകത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച ഒരു ദ്രാവിഡ രാഷ്ട്രീയത്തിന്. എംജിആറും ജയലളിതയും കാട്ടിയ വഴിയില്‍ രജനികാന്ത് പ്രവേശിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ആവേശമായിരിക്കുമെന്ന കാര്യത്തില്‍ തീര്‍ച്ച.1973ല്‍ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ കോഴ്‌സിന് ചേര്‍ന്നു. ഇക്കാലത്ത് സാമ്പത്തിക സഹായം ചെയ്തുകൊടുത്തതും രാജ് ബഹാദൂര്‍ ആയിരുന്നു. കോഴ്‌സ് കഴിയുന്നതോടെ ശിവാജിയുടെ ജീവിതം മാറിമറയുകയായിരുന്നു. പിന്നീട് സിനിമാ ലോകത്തെ മുന്‍നിര താരങ്ങളില്‍ ഒരാളായത് എല്ലാവര്‍ക്കും സുപരിചിതം. ഇന്ന് ഇന്ത്യന്‍ സിനിമാ ലോകത്തെ സ്‌റ്റൈല്‍ മന്നനാണ് രജനികാന്ത്. വ്യക്തി ജീവിതത്തില്‍ ഒരിക്കലും കൈവിടാത്ത വിനയം രജനിയുടെ സവിശേഷതയാണ്. ബസ് കണ്ടക്ടറില്‍ തുടങ്ങി സിനിമാ മേഖലയില്‍ മന്നനായി ഇപ്പോഴിതാ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുന്നു.