ആട് 2 വിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു ഫേസ്ബുക് പേജുകൾക്ക് കിട്ടിയ പണി

2017-12-28 220

facebook deletd 3000 pages who have broadcasted illegal content of aadu 2.
തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ആട് 2 വിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ഫേസ്ബുക്ക് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. തീയേറ്ററിൽ നിന്നും പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂവായിരത്തോളം അക്കൗണ്ടുകളാണ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തത്.പ്രേക്ഷകഹൃദയം കീഴടക്കിയ ആട് 2 തീയേറ്ററുകളിൽ നിറഞ്ഞോടിക്കൊണ്ടിരിക്കെയാണ് സിനിമയിലെ സുപ്രധാന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. തീയേറ്ററുകളിൽ നിന്നും മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് വാട്സാപ്പിലും ഫേസ്ബുക്കിലും പ്രചരിച്ചിരുന്നത്. മിനിറ്റുകളോളം ദൈർഘ്യമുള്ള വീഡിയോകളും ഫേസ്ബുക്കിൽ പ്രചരിച്ചിരുന്നു.വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സിനിമയുടെ അണിയറ പ്രവർത്തകർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ദയവ് ചെയ്ത് ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് ഇവർ അഭ്യർത്ഥിക്കുകയും ചെയ്തു. നിയമവിരുദ്ധമായി ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പാണെന്നും വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Videos similaires