മുത്തലാഖ് നിരോധനം നിയമമാകുമോ??

2017-12-28 298

രാജ്യത്ത് ഏറെ ചർച്ച ചെയ്ത മുത്തലാഖ് നിരോധന ബിൽ വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. മുത്തലാഖ് വഴി വിവാഹമോചനം നടത്തുന്നതു മൂന്നുവര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന ജാമ്യമില്ലാക്കുറ്റവുമായി നിയമനിര്‍മാണം നടത്താനുള്ള കരട് ബില്ലിന് അടുത്തിടെയാണു മന്ത്രിസഭ അംഗീകാരം നല്‍കിയത്. മൂന്ന് തലാഖ് ഒരുമിച്ചു ചൊല്ലുന്നത് ക്രമിനല്‍ക്കുറ്റമാക്കിയുള്ള ബില്ലാണ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിക്കുക.മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള 1986 ലെ സംരക്ഷണ അവകാശനിയമം ഭേദഗതി ചെയ്താണ് നിയമം കൊണ്ടുവരുന്നത്. മുത്തലാഖ് ചൊല്ലപ്പെടുന്ന ഭാര്യയ്ക്ക് ഭര്‍ത്താവിനെതിരേ നിയമസഹായം തേടുകയോ പൊലീസിനെ സമീപിക്കുകയോ ചെയ്യാമെന്നും കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്.മുത്തലാഖ് ബിൽ അപ്രായോഗികമാണെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യാതൊരു കൂടിയാലോചനകളൂും നടത്താതെ ഏകപക്ഷീയമായാണ് കേന്ദ്ര സർക്കാർ ബിൽ കൊണ്ടു വരുന്നതെന്നാണ് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജാദ് നൊമാനി ആരോപിക്കുന്നത്.

Free Traffic Exchange