ലാലേട്ടന്‍ സ്ലിം ബെല്‍റ്റ് ഇട്ടിരുന്നോ? മനസ്സ് തുറന്ന് രഞ്ജിനി ഹരിദാസ്

2017-12-21 572

Ranjini Mohandas About Mohanlal's New Look

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള സിനിമാ ലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്തിട്ടുണ്ടാകുക ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ രൂപമാറ്റത്തെ കുറിച്ചായിരിക്കും. മോഹന്‍ലാലിന്‍റെ ആത്മാര്‍ത്ഥതയെ പ്രകീര്‍ത്തിച്ചുകൊണ്ടും പുതിയ ലുക്കിനെ കളിയാക്കിക്കൊണ്ടും നിരവധിപ്പേരാണ് രംഗത്തു വന്നത്. മോഹന്‍ലാലിന്റെ മീശ, വയറിന്റെ വണ്ണം എന്നിവയും വലിയ ചര്‍ച്ചയായി. വയറിന്റെ വണ്ണം കുറച്ച് കാണിക്കാന്‍ മോഹന്‍ലാല്‍ സ്ലിം ബെല്‍റ്റ് കെട്ടിയാണ് കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതെന്നും പ്രചരണം ഉണ്ടായി. മോഹന്‍ലാലിനെ പുതിയ രൂപത്തില്‍ അടുത്ത് കണ്ടതിന്റെ അനുഭവം അന്ന് പരിപാടിയുടെ അവതാരകയായിരുന്ന രഞ്ജിനി ഹരിദാസ് മനോരമ ഓണ്‍ലൈനോട് പങ്കുവച്ചിരുന്നു. മോഹന്‍ലാല്‍ എന്ന് പറയുമ്പോള്‍ ഇത്രയും നാള്‍ നമ്മുടെ മനസില്‍ തെളിഞ്ഞിരുന്ന ലുക്ക് അല്ല ഇത്. അതുകൊണ്ടായിരിക്കാം പുതിയ ലുക്കില്‍ വന്നപ്പോള്‍ ലാലേട്ടന്‍ അടുത്ത് നില്‍ക്കുന്ന അനുഭവം തനിക്കും ഇല്ലായിരുന്നു. ഒടിയന്‍ മാണിക്യന്റെ അടുത്ത് നില്‍ക്കുന്ന അനുഭവമായിരുന്നെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു.