Parvathy Issue: Why Mammootty Is Silent?
മമ്മൂട്ടി ചിത്രമായ കസബയെ വിമർശിച്ചതിന് നടി പാർവതിക്കെതിരായ സൈബർ ആക്രമണം ഇപ്പോളും തുടരുകയാണ്.പാർവതിക്കെതിരെ വധഭീഷണിയും ബലാത്സംഗഭീഷണിയും ഉയർന്നിട്ടും മെഗാസ്റ്റാർ മമ്മൂട്ടി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. തുടർന്ന് മമ്മുട്ടി നായകനായി അഭിനയിച്ച കസബ എന്ന ചിത്രത്തില്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് തന്നെ നിരാശപ്പെടുത്തിയെന്ന് നടി പാര്‍വ്വതി. ഒരുപാട് അതുല്ല്യ സിനിമകളില്‍ തന്റെ പ്രതിഭ പ്രകടിപ്പിച്ച മഹാനടനില്‍ നിന്നും ഇത്തരം സ്വഭാവം പ്രതീക്ഷിച്ചില്ലെന്നും പാര്‍വ്വതി പറയുകായയിരുന്നു. സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് പേരുണ്ട്. അത് സത്യമാണ്. എന്നാല്‍ നമ്മള്‍ അതിനെ മഹത്വവല്‍ക്കരിക്കുന്നുണ്ടോ ഇല്ലയ്യോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പെന്നും പാർവ്വതി ഐഎഫ്എഫ്കെയിൽ നടന്ന ഓപ്പൺ ഫോറത്തിൽ പ്രതികരിച്ചു. പിന്നീട് സിനിമയെ സ്നേഹിക്കുന്നവരെന്ന് നടിക്കുന്നവരും, മമ്മൂട്ടി ഫാൻസുകാരെന്ന് സ്വയം വിശേഷിപ്പിക്കുന്നരും സോഷ്യൽ മീഡിയയിൽ പാർവ്വതിയെ അപകീർത്തിപ്പെടുത്തുകയായിരുന്നു.