'മഞ്ജുവിനെതിരെ ദിലീപ് നീങ്ങി', കുഞ്ചാക്കോ ബോബന്റെ മൊഴിയും പുറത്ത്

2017-12-20 1,060

Kunchacko Boban's Statement About Dileep Is Out

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സിനിമാ ലോകത്ത് നിന്നുള്ള മൊഴികളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നടി സംയുക്ത വര്‍മ്മ, റിമി ടോമി, സിദ്ദിഖ് എന്നിവരുടെ മൊഴികളും ദിലീപും കാവ്യയും തമ്മിലുള്ള ബന്ധവും ദിലീപും നടിയും തമ്മിലുള്ള ശത്രുതയും ചൂണ്ടിക്കാട്ടുന്നതാണ്. നടന്‍ കുഞ്ചാക്കോ ബോബന്‍ നല്‍കിയ മൊഴിയാകട്ടെ ദിലീപിന്റെ സിനിമയിലെ യഥാര്‍ത്ഥ മുഖം തുറന്ന് കാട്ടുന്നു. റിപ്പോര്‍ട്ടര്‍ ടിവിയാണ് മൊഴി പുറത്ത് വിട്ടിരിക്കുന്നത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്നും പിന്മാറണമെന്ന തരത്തില്‍ ദിലീപ് തന്നോട് സംസാരിച്ചുവെന്നാണ് കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കിയിരിക്കുന്നത്. 'താന്‍ കഴിഞ്ഞ 20 വര്‍ഷമായി മലയാള സിനിമാ നടനാണ്. സിനിമാ നിര്‍മ്മാണവും ചെയ്യുന്നുണ്ട്. നടന്‍ ദിലീപ് തന്റെ സുഹൃത്താണ്. ദിലീപ് സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുള്ള വ്യക്തിയും എല്ലാ സംഘടനകളുടേയും തലപ്പത്തുള്ള ആളുമാണ്. അമ്മയുടെ ട്രഷറര്‍ ആയിരുന്ന എന്നെ മാറ്റി ആണ് ദിലീപ് ട്രഷറര്‍ ആയത്. അത് അപ്രതീക്ഷിതമായിരുന്നു'. ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ ഏറെ കാലത്തിന് ശേഷം അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ ഞാനായിരുന്നു നായകന്‍. മോഹന്‍ലാല്‍ നായകനായ സിനിമയിലാണ് മഞ്ജു വാര്യര്‍ തിരികെ വരുന്നത് എന്നാണ് അന്ന് പറഞ്ഞ് കേട്ടത്. എന്തോ കാരണത്താല്‍ അത് നടന്നില്ല'.