പാർവതി വിഷയം, മമ്മൂട്ടി എന്ത് പറഞ്ഞു?

2017-12-19 345

Sidhique On Parvathy Issue

ഐഎഫ്എഫ്കെ വേദിയില്‍ പാർവതി നടത്തിയ പരാമർശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി നടൻ സിദ്ദിഖ്. മമ്മൂട്ടിയുടെ സുഹൃത്തും സഹപ്രവർത്തകനുമായ സിദ്ദിഖ് മമ്മൂട്ടിയോട് ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. കുട്ടികളല്ലേടാ അവർ എന്തെങ്കിലും പറഞ്ഞോട്ടെ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം എന്നാണ് സിദ്ദിഖ് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ തന്നെ മലയാള സിനിമ രണ്ട് ചേരിയായി പിരിഞ്ഞിട്ടുള്ളതാണ്. നടിക്കൊപ്പം നില്‍ക്കുന്നവരും ദിലീപിന് പിന്നില്‍ നില്‍ക്കുന്നവരും എന്നതാണ് അവസ്ഥ. കസബ വിവാദം കൂടി വന്നതോടെ ആ വിടവ് പൂര്‍ണമായെന്ന് പറയാം. കസബയെ വിമര്‍ശിച്ച പാര്‍വ്വതിയെ അനുകൂലിച്ചും എതിര്‍ത്തും ആരാധകര്‍ക്കിടയില്‍ മാത്രമല്ല, സിനിമാക്കാര്‍ക്കിടയിലും രണ്ട് വിഭാഗം രൂപപ്പെട്ടുകഴിഞ്ഞു.പാര്‍വ്വതിയെ കുരങ്ങിനോട് ഉപമിച്ച് പരിഹസിക്കുന്ന ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വലിയ തോതില്‍ വിമര്‍ശിക്കപ്പെടുകയാണ്. ചൂഷണത്തിന് വിധേയമായി നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ ശേഷം പരാതി പറയുന്നു എന്ന തരത്തിലായിരുന്നു ജൂഡിന്റെ പോസ്റ്റ്. ഇതിന് ഓട് മലരേ കണ്ടം വഴി എന്നൊരു എപിക് മറുപടി പാര്‍വ്വതി നല്‍കുകയും ചെയ്തു. അടുത്തതായി ഓഎംകെവിയ്ക്ക് വേണ്ടി ക്യൂവില്‍ നില്‍ക്കുന്നത് നടന്‍ സിദ്ദിഖാണ്.