അത്ഭുതം! ലാലേട്ടനെക്കുറിച്ച് ഫ്രഞ്ച് സംഘം പറഞ്ഞത്

2017-12-16 1,377

French Group About Mohanlal

ഒരു കഥാപാത്രത്തെിന് വേണ്ടി മോഹൻലാല്‍ എന്ന നടൻ ചെയ്യാറുള്ള കഠിനാധ്വാനവും മറ്റും നമ്മള്‍ പല തവണ കണ്ടിട്ടുള്ളതാണ്. ഏറ്റവുമൊടുവില്‍ ഒടിയൻ എന്ന ചിത്രത്തിന് വേണ്ടിയാണ് നാം അത് കണ്ടിട്ടുള്ളത്. ഇപ്പോള്‍ മോഹന്‍ലാലിന്റെ അര്‍പ്പണ ബോധത്തിന് മുന്നില്‍ ഞെട്ടിത്തരിച്ചു നില്‍ക്കുന്നത് ഒരു ഫ്രാന്‍സ് സംഘമാണ്. ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടി തടി കുറയ്ക്കാന്‍ മോഹന്‍ലാലിനെ പരിശീലിപ്പിച്ച സംഘമാണ് ലാലിന്റെ കഠിന പരിശീലനത്തിന് മുന്നില്‍ ഞെട്ടിയത്. അവരുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം. ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ദ സംഘത്തിന്റെ കീഴില്‍ നിന്നാണ് മോഹന്‍ലാല്‍ 50 ദിവസം കൊണ്ട് ശരീരഭാരം കുറച്ചത്. 25 അംഗ സംഘമാണ് തടി കുറയ്ക്കാന്‍ ലാലിനെ പരിശീലിപ്പിച്ചത്. കഠിന പരിശീലനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ആ 25 അംഗ സംഘം ലാലിനെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്, 'നിങ്ങള്‍ എന്തൊരു അത്ഭുതമാണ്. നിങ്ങളെ പോലെ സമര്‍പ്പണത്തോടെ ഞങ്ങളെ സമീപിച്ചവര്‍ ആരുമില്ല. ജീവിതകാലം മുഴുവന്‍ ഇതേ ആരോഗ്യത്തോടെ ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ. അത്രയേറെ ഊര്‍ജ്ജവും ശക്തിയും നിങ്ങള്‍ക്കുണ്ട്.

Videos similaires