അമ്മയും കാമുകനും ടെറസില്‍: അരുതാത്തത് കണ്ട ആറ് വയസ്സുകാരിയെ കൊലപ്പെടുത്തി

2017-12-15 1

ഡല്‍ഹിയില്‍ ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി. അമ്മയെയും കാമുകനെയും തെറ്റായ സാഹചര്യത്തില്‍ കണ്ടത് കുട്ടി വെളിപ്പെടുത്തുമെന്ന് ഭയന്നായിരുന്നു കൊലപാതകം. 29 വയസ്സുകാരിയായ യുവതി മൂന്ന് കുട്ടികളുടെ അമ്മയാണ്. ഭർത്താവും കുട്ടികളുമായി താമസിക്കുന്ന യുവതി അയല്‍ക്കാരനായ സുധീറുമായി പ്രണയത്തിലായി. മകള്‍ സുധീറിനെയും തന്നെയും അസാധാരണ സാഹചര്യത്തില്‍ കണ്ടത് അച്ഛനോട് പറഞ്ഞേക്കുമെന്ന് കരുതി ഇരുവരും ചേർന്ന് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് കാജലിനെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തിയത്. കാണാനില്ലെന്ന തരത്തില്‍ കുട്ടിയുടെ ചിത്രം വാട്‌സപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെ മറ്റുള്ളവരിലേക്ക് എത്തിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. സമീപപ്രദേശത്തുള്ള ഓരോ വീടുകളിലും അന്വേഷണസംഘം എത്തി വിവരങ്ങള്‍ തിരക്കുകയും പരിശോധിക്കുകയും ചെയ്തു. ഒടുവില്‍ പെണ്‍കുട്ടിയെ കാണാതായ വീടിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിലെ ടെറസില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്ത് അറുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.