Gujarat, Himachal Pradesh Exit Polls
ബിജെപി കോട്ടയായ ഗുജറാത്തില്‍ ശക്തമായ പോരാട്ടമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കാഴ്ച വെച്ചത്. എന്നാല്‍ ഗുജറാത്തിലും ഹിമാചലിലും ബിജെപി അധികാരത്തിലെത്തും എന്നാണ് എക്സിറ്റ് പോള്‍ സർവേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ ഗുജറാത്തില്‍ 115 സീറ്റുണ്ടായിരുന്ന ബി ജെ പിക്ക് ടൈംസ് നൗ- വിഎംആര്‍ എക്‌സിറ്റ് പോള്‍ ബി ജെ പിക്ക് 109 സീറ്റുകളാണ് പ്രവചിക്കുന്നത്. ഇന്ത്യ ടുഡേ- ആക്‌സിസ് ഒപ്പീനിയന്‍ സര്‍വ്വേ ബി ജെ പിക്ക് 113 സീറ്റുകൾ പറയുമ്പോൾ കോൺഗ്രസിന് ഇത് 68 ആണ്. ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ മാത്രമാണ് കോൺഗ്രസിന് ആശ്വാസം. ബിജെപിക്ക് 99 മുതല്‍ 113 സീറ്റുകള്‍ വരെ പ്രവചിക്കുന്ന സർവ്വേ കോണ്‍ഗ്രസ്സിന് 82 മുതല്‍ 88 വരെ സീറ്റുകള്‍ പ്രവചിക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല. കോണ്‍ഗ്രസിന് ഭരണം നഷ്ടമാകും. ബിജെപി അധികാരം പിടിച്ചെടുക്കും എന്നാണ് റിപ്പോർട്ട്. ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ പ്രവചനം കണക്കിലെടുത്താൽ കോണ്‍ഗ്രസ്സിന് വെറും 16 സീറ്റുകളേ ലഭിക്കൂ.