ജിഷ കേസില്‍ അഭിമാനിക്കാം ദിലീപിന്റെ കാര്യത്തില്‍ അത് പറ്റുമോ? | Oneindia Malayalam

2017-12-14 499

Jisha Verdict: Proud Moment For Kerala Police, says ADGP B Sadhya

പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷയുടെ കൊലപാതകക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചുകഴിഞ്ഞു. എഡിജിപി ബി സന്ധ്യക്കായിരുന്നു അന്വേഷണച്ചുമതല. യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞ്, എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ആയിരുന്നു ബി സന്ധ്യയെ അന്വേഷണ ചുമതല ഏല്‍പിക്കുന്നത്. അന്വേഷണസംഘത്തിന് അഭിമാനമുണ്ടെന്നായിരുന്നു വിധി വന്ന ശേഷം ബി സന്ധ്യയുടെ പ്രതികരണം. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസിലും പോലീസിന് ഇതുപോലെ അഭിമാനിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഈ കേസിന്റേയും മേല്‍നോട്ട ചുമതല ബി സന്ധ്യക്ക് തന്നെ ആണ്. ദിലീപ് ഏറ്റവും വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതും ഇതേ ഉദ്യോഗസ്ഥയ്‌ക്കെതിരെ ആയിരുന്നു.
കേസില്‍ ദിലീപിനെപ്പോലെ ഒരു പ്രമുഖൻറെ അറസ്റ്റിലേക്ക് നയിച്ചത് ബി സന്ധ്യയുടെ കർശന നിലപാടുകള്‍ ആയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ എന്തായാലും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ഇനി വിചാരണ തുടങ്ങുകയാണ് വേണ്ടത്. പഴുതകളില്ലാത്ത കുറ്റപത്രമാണ് സമര്‍പ്പിക്കപ്പെട്ടത് എന്നാണ് പോലീസിന്റെ വാദം. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്.

Videos similaires