Saudi Arabia set to hike domestic petrol prices by 80% in January
പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര പെട്രോള്‍ വിലയും വിമാന ഇന്ധന വിലയും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമത്രെ. ജനുവരി മുതല്‍ പുതിയ വിലയായിരിക്കും ഈടാക്കുക. സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുന്നതിന് വേണ്ടിയാണ് കടുത്ത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വിമാന ഇന്ധന വില വര്‍ധിപ്പിക്കുന്നത് വിദേശയാത്രക്കാരെയും സാരമായി ബാധിക്കും. പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് എത്രയാണെന്ന് കൃത്യമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ നല്‍കുന്നില്ല. എന്നാല്‍ 80 ശതമാനത്തോളം വര്‍ധനവുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഊര്‍ജമേഖലയ്ക്ക് നല്‍കി വരുന്ന സബ്‌സിഡികള്‍ എടുത്തുകളയുന്നതിന്റെ ഭാഗമായിട്ടാണ് വില വര്‍ധിപ്പിക്കുന്നത്. ആഭ്യന്തര വിപണിയില്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുക മാത്രമല്ല, വിമാന ഇന്ധനത്തിനുള്ള വിലയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ വില കുറച്ചുനല്‍കുന്നത് സര്‍ക്കാരിന്റെ സബ്‌സിഡി മൂലമാണ്. സബ്‌സിഡി കുറയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് വില വര്‍ധിപ്പിക്കുന്നത്.