മോഹൻലാലിനെ ഒഴിവാക്കി പ്രകാശ് രാജിന് അവാർഡ് ലഭിച്ചത് എങ്ങനെ? | filmibeat Malayalam

2017-12-09 602

Prakash Raj About Mohanlal And National Award

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയ നടനാണ് പ്രകാശ് രാജ്. തമിഴ്, തെലുങ്ക് സിനിമാലോകത്ത് സജീവമാണ് അദ്ദേഹം. മലയാളത്തിലും നിരവധി ആരാധകർ ഉള്ള വ്യക്തിയാണ് അദ്ദേഹം. നിരവധി മലയാളചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒടിയൻ എന്ന ചിത്രത്തിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 20 വർഷത്തിന് ശേഷമാണ് മോഹൻലാലും പ്രകാശ് രാജും ഒന്നിച്ച് അഭിനയിക്കുന്നത്. 20 വര്‍ഷം മുമ്പ് ഇരുവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലിനൊപ്പം അഭിനയിച്ച അനുവഭങ്ങളും തനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതിനേക്കുറിച്ചും ഒരു അഭിമുഖത്തില്‍ പ്രകാശ് രാജ് വ്യക്തമാക്കുകയുണ്ടായി. മോഹന്‍ലാലിനെ മറികടന്നാണ് തനിക്ക് ദേശീയ പുരസ്‌കാരം കിട്ടിയതെങ്ങനെയെന്നും പ്രകാശ് രാജ് വെളിപ്പെടുത്തി.മോഹൻലാലിനെ മറികടന്ന് എങ്ങനെയാണ് തനിക്ക് പുരസ്കാരം ലഭിച്ചത് എന്ന് വെളിപ്പെടുത്തുകയാണ് പ്രകാശ് രാജ്. മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിനാണ് പ്രകാശ് രാജിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചത്.