Hadiya Meets Husband Shefin Jahan At Salem College
ഷെഫിൻ ജഹാൻ സേലത്തെ കോളജിലെത്തി ഹാദിയയെ കണ്ടെന്ന് റിപ്പോർട്ട്. കൂടിക്കാഴ്ച 45 മിനിട്ട് നീണ്ടുനിന്നു. കോളജിലെ സിസിടിവിയുള്ള സന്ദർശക മുറിയിലായിരുന്നു കൂടിക്കാഴ്ച. ഡീനിൻറെ പ്രത്യേക അനുമതിയോടെ ആയിരുന്നു കൂടിക്കാഴ്ച. അഭിഭാഷകനും മറ്റ് രണ്ട് പേർക്കും ഒപ്പമാണ് ഷെഫിൻ ഹാദിയയെ കാണാനെത്തിയത്. കോളജ് അധികൃതർ തടസ്സമൊന്നും പറഞ്ഞിരുന്നില്ലെന്ന് സന്ദർശനത്തിന് ശേഷം ഷെഫിൻ ജഹാൻ പ്രതികരിച്ചു. ഷെഫിൻ ജഹാനെ കാണാൻ ആഗ്രഹമുണ്ടെന്നും കാണുമെന്നും ഹാദിയ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം സേലത്തെ കോളജിലെത്തി ഹാദിയയെ കാണാൻ ഭർത്താവ് ഷെഫിൻ ജഹാൻ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന് ഹാദിയയുടെ അച്ഛൻ അശോകൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. സുപ്രീം കോടതി നിർദേശ പ്രകാരം ഹൌസ് സർജൻസി പഠമം പൂർത്തിയാക്കുന്നതിനായാണ് ഹാദിയ സേലത്തെ കോളജിലെത്തിയിരിക്കുന്നത്. കോളജിലും ഹോസ്റ്റലിലും പൊലീസ് സുരക്ഷയോടെയാണ് ഹാദിയ കഴിയുന്നത്.