Ballon d'Or 2017: Cristiano Ronaldo Beats Lionel Messi To win Fifth Award
ഫ്രാൻസ് ഫുട്ബോളിൻറെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലൻദ്യോർ പുരസ്കാരം ക്രിസ്ത്യാനോ റൊണാള്‍ഡോക്ക്. കരിയറിലെ അഞ്ചാം ബാലൻദ്യോർ നേടിയ ക്രിസ്ത്യാനോ ഈ നേട്ടത്തില്‍ ലയണല്‍ മെസ്സിക്കൊപ്പമെത്തി. കഴിഞ്ഞ തവണയും പോർച്ചുഗീസ് താരം തന്നെയായിരുന്നു ജേതാവ്. റയല്‍ മാഡ്രിഡിന് വേണ്ടി ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും പുറത്തെടുത്ത പ്രകടനമാണ് ക്രിസ്ത്യാനോയെ പുരസ്കാരത്തിന് അർഹനാക്കിയത്. ഈ വര്‍ഷം പോര്‍ച്ചുഗലിനും തന്റെ ക്ലബ്ബായ റയല്‍ മാഡ്രിഡിനും വേണ്ടി നടത്തിയ മാസ്മരിക പ്രകടനങ്ങള്‍ ക്രിസ്റ്റിയെ നേരത്തേ തന്നെ ഫേവറിറ്റാക്കിയിരുന്നു. കാര്യമായ അദ്ഭുതങ്ങളൊന്നും സംഭവിക്കാതെ അദ്ദേഹത്തെ ജേതാവായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ ഫിഫയുടെ ലോക ഫുട്ബോളര്‍ പുരസ്കാരവും ക്രിസ്റ്റ്യാനോയ്ക്കായിരുന്നു.ലോക ഫുട്‌ബോളില്‍ നിലവിലെ ഏറ്റവും മികച്ച താരം ആരെന്ന കാര്യത്തില്‍ ക്രിസ്റ്റ്യാനോയും അര്‍ജന്റീന സ്റ്റാര്‍ ലയണല്‍ മെസ്സിയും തമ്മിലുള്ള പോര് ഒന്നു കൂടി മുറുകകയും ചെയ്തു. ഇത്തവണത്തെ ബാലണ്‍ ഡിയോര്‍ നേട്ടത്തോടെ അഞ്ചു പുരസ്‌കാരങ്ങളെന്ന മെസ്സിയുടെ റെക്കോര്‍ഡിനൊപ്പം 32 കാരനായ ക്രിസ്റ്റ്യാനോയെത്തി.