ISL 2017: Jamshedpur Fc Beats Delhi Dynamos
ഇന്ത്യൻ സൂപ്പർ ലീഗില്‍ ജംഷഡ്പൂർ എഫ് സിക്ക് ആദ്യജയം. ഡല്‍ഹിയുടെ ഹോം ഗ്രൌണ്ടിലെ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജംഷഡ്പൂരിൻറെ ജയം. മെഹ്താബ് ഹുസൈൻറെ പാസില്‍ നിന്ന് ഇസു അസൂക്കയാണ് 61ാം മിനിട്ടില്‍ മത്സരത്തിൻറെ ഫലം നിർണയിച്ച ഗോള്‍ സ്വന്തമാക്കിയത്. അതേസമയം 59ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി ജംഷഡ്പൂരിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ആന്ദ്രെ ബിക്കി എടുത്ത കിക്ക് ഡല്‍ഹി ഗോള്‍കീപ്പർ അല്‍ബിനോ ഗോമസ് അനായാസകരമായിസ തടഞ്ഞു.ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണ് ഈ കളിയില്‍ ഡല്‍ഹിക്കു നേരിട്ടത്. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ അടിമുടി മാറ്റവുമായാണ് ജംഷഡ്പൂര്‍ ഇറങ്ങിയത്. മുന്നേറ്റനിരയിലെ നാലു പേരെയും കോപ്പല്‍ മാറ്റി. മറുഭാഗത്ത് ആദ്യ കളിയിലെ ഹീറോ ലല്ലിയാന്‍സുവാല ചാങ്‌തെ ഡല്‍ഹി നിരയില്‍ തിരിച്ചെത്തുകയും ചെയ്തു.കളിയില്‍ പന്തടക്കത്തില്‍ ഡല്‍ഹിക്കായിരുന്നു വ്യക്തമായ മേല്‍ക്കൈ. തുടക്കത്തില്‍ ഏകദേശം 70 ശതമാനത്തോളം പന്ത് കൈവശം വച്ചത് ഡല്‍ഹിയാണ്.