ധ്യാൻ ശ്രീനിവാസൻറെ ചിത്രത്തില്‍ തല അജിത്ത്? | filmibeat Malayalam

2017-12-05 538

Thala Ajith To Act in Dhyan Sreenivasan Movie?

തമിഴ് താരങ്ങളാണെങ്കിലും വിജയ്, സൂര്യ, തല അജിത്ത് എന്നിവർക്കൊക്കെ മലയാള സിനിമയില്‍ നിരവധി ആരാധകരുണ്ട്. ഇവരുടെ ഒറ്റ ചിത്രം പോലും മിസ് ചെയ്യാത്ത ആരാധകരും ഉണ്ട്. ഇവർ ആരും ഒരു മലയാളസിനിമയില്‍ പോലും അഭിനയിച്ചില്ലല്ലോ എന്നാണ് ഇവിടുത്തെ ആരാധകരുടെ വിഷമം. എന്നാലിതാ ആരാധകർക്കൊരു സന്തോഷ വാർത്തയുണ്ട്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെയോ മൂന്നാമത്തെയോ ചിത്രത്തില്‍ തല അജിത്ത് നായകനാകുമെന്ന് റിപ്പോർട്ട്. അജിത്തിൻറെ അടുത്ത സിനിമയില്‍ നിവിൻ പോളി അഭിനയിക്കാൻ പോകുന്നതായുള്ള വാർത്തകള്‍ വന്നതിന് പിന്നാലെയാണ് ധ്യാൻറെ വെളിപ്പെടുത്തല്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെയോ നാലാമത്തെ സിനിമ തമിഴിലായിരിക്കുമെന്നാണ് താരം തന്നെ പറയുന്നത്. ചിത്രത്തില്‍ അജിത്തിനെ നായകനാക്കണമെന്നാണ് ആഗ്രഹമെന്നും ധ്യാന്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതൊരു സ്വപ്‌നമല്ലെന്നും നടക്കാന്‍ പോവുന്ന കാര്യമാണെന്നും താരം പറയുന്നു.

Videos similaires