ഓഖി ചുഴലിക്കാറ്റിന്‍റെ വരവ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ ദുരന്ത നിവാരണ സേനക്ക് വീഴ്ച പറ്റിയെന്ന് സൂചനനേരത്തേ തന്നെ ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ ദുരന്ത നിവാരണ അതോറിറ്റിക്കു സംഭവിച്ച വീഴ്ചയാണ് വലിയ നാശനഷ്ടങ്ങളിലേക്ക് നയിച്ചത്. ചുഴലിക്കാറ്റിനെക്കുറിച്ച് തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് ആരോപിച്ച് മല്‍സ്യബന്ധന തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ദുരന്ത നിവാരണ അതോറിറ്റി ഒരാഴ്ച മുമ്പ് തന്നെ ചുഴലിക്കാറ്റിനെക്കുറിച്ച് വിവരം ലഭിച്ചുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. ദേശീയ സമുദ്ര വിവര കേന്ദ്രത്തില്‍ നിന്നാണ് ദുരന്ത നിവാരണ അതോറിറ്റിക്കു ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത്. 29ന് ഉച്ചയ്ക്ക് 2.30ന് ഫാക്‌സ് വഴി ഇക്കാര്യം ദുരന്ത നിവാരണ അതോറ്റിയെ അറിയിച്ചിരുന്നതായി കണ്ടെത്തി. എന്നാല്‍ ഈ വിവരം ഫിഷറീസിനെയോ പോലീസിനേയോ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കാതിരുന്നതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത്.