മോഹന്‍ലാലോ? മമ്മൂട്ടിയോ? വിജയ് സേതുപതിക്ക് ഒറ്റ ഉത്തരമേ ഉള്ളൂ | filmibeat Malayalam

2017-11-29 229

Mammootty Or Mohanlal? Vijay Sethupathi Chose Without Doubt

മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ കൂടുതല്‍ ഇഷ്ടം? തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും ഒരിക്കലെങ്കിലും നേരിട്ടിട്ടുള്ള ചോദ്യമാണിത്. മിക്കവരും ന്യൂട്രലായി രണ്ട് പേരെയും ഇഷ്ടമാണെന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് പതിവ്. ഇപ്പോള്‍ ഈ ചോദ്യം നേരിടേണ്ടി വന്നത് തമിഴ് നടന്‍ വിജയ് സേതുപതിക്കാണ്. മോഹന്‍ലാലിനെയാണോ മമ്മൂട്ടിയെയാണോ ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍, ഒന്ന് ചിരിച്ചിട്ട് വിജയ് സേതുപതി പറഞ്ഞു 'മോഹന്‍ലാല്‍'. തന്മാത്ര എന്ന ചിത്രം വലിയ ഇഷ്ടമാണെന്നും മക്കള്‍ സെല്‍വന്‍ പറയുന്നു. മോഹന്‍ലാല്‍ സാറിന്റെ തന്മാത്ര എന്ന ചിത്രം കണ്ട് വീണുപോയി. ഒരിക്കലെങ്കിലും അതുപോലെ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.. ചിത്രത്തില്‍ ലാല്‍ സാര്‍ ഓഫീസിലെത്തി, വീടാണെന്ന് കരുതി ഡ്രസ്സ് മാറുന്ന് സീനുണ്ട്. അപാരമാണ് ആ രംഗം- വിജയ് സേതുപതി പറഞ്ഞു. മമ്മൂട്ടിയെയും ഇഷ്ടമാണ്. രാജമാണിക്യം എന്ന ചിത്രമാണ് ഏറ്റവും പ്രിയം. ഭാഗ്യദേവതയും എന്റെ ഇഷ്ട ചിത്രമാണ്. തൊണ്ടിമുതല്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ തകര്‍ത്തു. ഫഹദും ദുല്‍ഖറും ജെന്റില്‍മാന്റ്‌സ് ആണ്- സേതുപതി പറഞ്ഞു.