Anger Over Greek Plan To Sell Weapons To Saudi Arabia
ഗ്രീസില്‍ നിന്ന് വൻതോതില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാൻ സൌദി അറേബ്യ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ ഇടപാടിനെതിരെ വൻ പ്രതിഷേധമാണ് യൂറോപ്യൻ രാജ്യങ്ങളില്‍ നിന്നും ഉയരുന്നത്. അഴിമതിയില്‍ മുങ്ങിയ ഇടപാടാണിതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. സൗദിയിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കാനാണ് ഗ്രീസിന്റെ തീരുമാനം. ഗ്രീക്ക് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനി തന്നെയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍ കരാര്‍ ഉറപ്പിക്കുന്നതിന് ഒരു ഇടനിലക്കാരന്‍ പ്രവര്‍ത്തിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ഇത് ഗ്രീക്ക് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. അഴിമതി ആരോപണമാണ് പ്രധാനമായും പ്രതിഷേധക്കാർ ആരോപിക്കുന്നത്. ഇടനിലക്കാരൻറെ സാന്നിധ്യം ഗ്രീക്കിലും സൌദിയിലും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സൗദി അറേബ്യയ്ക്ക് വേണ്ടിയാണ് ഇടനിലക്കാരന്‍ ഇടപെട്ടതെന്ന് ഗ്രീക്കിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. പ്രതിരോധ മന്ത്രി പാനോസ് കാമിനോസ് ഇടപാടിലൂടെ അഴിമതി നടത്തിയെന്നും അവര്‍ പറയുന്നു. തുടര്‍ന്നാണ് പ്രതിരോധ മന്ത്രിക്കെതിരേയും പ്രധാനമന്ത്രി അലെക്‌സിസ് സിപ്രസിനെതിരേയും പ്രതിഷേധം ശക്തമായിരിക്കുന്നത്.