നിങ്ങളുടെ ഇഷ്ടനിറം ഏത്? ചിലത് അറിഞ്ഞിരിക്കണം | Oneindia Malayalam

2017-11-28 37

According to Psychology your favourite colour has something to say about you.

ഓരോരുത്തരുടെയും ഇഷ്ട നിറങ്ങള്‍ വ്യത്യസ്തമാണ്. ഓരോ നിറങ്ങള്‍ക്ക് പിന്നിലും ഓരോ മനശ്ശാസ്ത്രമാണ്. നിങ്ങളുടെ ഇഷ്ടനിറങ്ങള്‍ക്ക് നിങ്ങളെ കുറിച്ച് ചിലത് പറയാനുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്. ഒരു പ്രത്യേക നിറത്തിൻറെ എല്ലാ ഗുണങ്ങളും ഇല്ലെങ്കിലും ചില സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കുമെന്നാണഅ വിദഗ്ധർ പറയുന്നത്. നീലയാണ് നിങ്ങളുടെ ഇഷ്ടനിറമെങ്കില്‍ അവർ പൊതുവെ ശാന്തരും വിശ്വസ്തരും ആയിരിക്കും. പുറമേ ശാന്തമായിരിക്കുമെങ്കിലും ഇത്തരക്കാരുടെ ഉള്ളില്‍ കടലുപോലെ അലകള്‍ നിറഞ്ഞതായിരിക്കും. ചുറ്റുമുള്ളവരോട് ലാളനയും അടുപ്പവും സൂക്ഷിക്കുന്നവരായിരിക്കും.
ചുറ്റുമുള്ളവരോട് ഇഷ്ടവും കരുതലും പ്രകടിപ്പിക്കുന്നവരായിരിക്കും പച്ച ഇഷ്ട നിറമായിട്ടുള്ളവര്‍. പ്രാക്ടിക്കല്‍ മനോഭാവമുള്ള ഇത്തരക്കാര്‍ ജീവിതത്തില്‍ എപ്പോഴും അനുസരണാ ശീലവും സുസ്ഥിരതയും പ്രകടിപ്പിക്കുന്നവരായിരിക്കും.