മലയാളി പ്രേക്ഷകരെ ഞെട്ടിച്ച ഈ വില്ലനെ ഓര്‍മ്മയുണ്ടോ? | filmibeat Malayalam

2017-11-27 2

മലയാള സിനിമാ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് വിയറ്റ്നാം കോളനി. തുടര്‍ച്ചയായി 200 ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമയെന്ന റെക്കോര്‍ഡും ഈ സിനിമയുടെ പേരിലുണ്ട്. മോഹന്‍ലാല്‍, ഇന്നസെന്റ്, കനക, കെപിഎസി ലളിത, ഫിലോമിന തുടങ്ങിയവര്‍ മത്സരിച്ച് അഭിനയിച്ച ചിത്രം. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ 1992ലാണ് ചിത്രം പുറത്തിറങ്ങിയത്. നിരവധി പേര്‍ താമസിച്ചിരുന്ന കോളനിയെ വിറപ്പിച്ചിരുന്ന ഗുണ്ടായി വേഷമിട്ട റാവുത്തര്‍ എന്ന കഥാപാത്രത്തെ ചിത്രം കണ്ടവരാരും മറന്നിട്ടില്ല. അദ്ദേഹത്തിന്റെ പുതിയ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജുവല്‍ മേരിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം റാവുത്തറിനെ കണ്ടെത്തിയത്. ജുവലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മൊബൈലും മറ്റും ഇല്ലാതിരുന്ന ഒരു കാലത്ത് മലയാളികൾ അയച്ചിരുന്ന കത്തുകൾ വലിയ ചാക്കുകണക്കിന് ഇദ്ദേഹത്തിന് കിട്ടറുണ്ടയിരുന്നു !! എല്ലാവരോടും ഒരുപാട് സ്നേഹം അറിയിച്ചു, ജ്യുവല്‍ കുറിച്ചു.