263 Coins, Shaving Blades, Needles Found In Man's Stomach
വയറു വേദനയുമായി ആശുപത്രിയിലെത്തിയതായിരുന്നു മധ്യപ്രദേശുകാരനായ യുവാവ്. ഭക്ഷ്യ വിഷബാധ ആയിരിക്കുമെന്നായിരുന്നു ഡോക്ടര്‍മാര്‍ കരുതിയത്. വേദന കലശലായതോടെ എക്സ്റേ എടുക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. യുവാവ് അനുസരിക്കുകയും ചെയ്തു. എക്സറേ കണ്ട ഡോക്ടര്‍മാര്‍ ഞെട്ടി. ഉടനെ ശസ്ത്രക്രിയയും നടത്തി. 263 നാണയങ്ങളും 100 ആണിയും ഷേവിംഗ് ബ്ലേഡുകളലുമടക്കം 5 കിലോയോളം ഇരുമ്പാണ് യുവാവിന്‍റെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. 35കാരനായ മുഹമ്മദ് മക്‌സുദിന്റെ വയറിനുള്ളില്‍ നിന്നാണ് ഡോക്ടര്‍മാര്‍ ഇത്രയും സാധനങ്ങള്‍ പുറത്തെടുത്തത്. ആറംഗ ഡോക്ടര്‍ സംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുമ്പ് വസ്തുക്കള്‍ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്യുന്നത്. സൂചികളും കുപ്പികഷ്ണങ്ങളും അടക്കമുള്ളവയും മസ്കൂദിന്‍റെ വയറ്റില്‍ നിന്നും പുറത്തെടുത്തു. നവംബര്‍ 18നായിരുന്നു മുഹമ്മദ് ആശുപത്രിയിലെത്തിയത്. ഇയാള്‍ ഇത്രയധികം സാധനങ്ങള്‍ വിഴുങ്ങാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല.