ആ രാത്രി മതില്‍ ചാടി സുനി ആരെക്കാണാൻ പോയി? | Oneindia Malayalam

2017-11-25 720

The destruction of vital evidence will be a big obstacle for the prosecution during the hearing of the February 17 actress assault case.

യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകർത്തിയ മൊബൈല്‍ ഫോണും സിം കാർഡും കണ്ടെത്താൻ പ്രതികളില്‍ ഒരാളുടെ അടുത്ത ബന്ധുവായ വനിതയെ അന്വേഷണസംഘം ചോദ്യം ചെയ്യും. കേസില്‍ ദിലീപിനെ കൂടാതെ വന്‍സ്രാവുകള്‍ വേറെയുണ്ടെന്ന സൂചന പുറത്ത് വിട്ടത് പള്‍സര്‍ സുനിയാണ്. പല തവണ സുനി ഇത് മാധ്യമങ്ങളോട് ആവര്‍ത്തിക്കുകയുണ്ടായി. കേസിലെ സുപ്രധാന തെളിവുകളായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താനാവാത്തത് പിന്നണിയിലെ പ്രമുഖരെക്കുറിച്ചുള്ള സംശയം വര്‍ധിപ്പിക്കുന്നു. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു എങ്കിലും അന്വേഷണം അവസാനിച്ചിട്ടില്ല. ഒരു സ്ത്രീയാണ് പോലീസിന്റെ ഇപ്പോഴത്തെ ഉന്നം.നടി ആക്രമിക്കപ്പെട്ട രാത്രി പള്‍സര്‍ സുനി എറണാകുളത്തുള്ള ഒരു സ്ത്രീയുടെ വീട് സന്ദര്‍ശിച്ചിരുന്നു. പ്രതികളില്‍ ഒരാളുടെ അടുത്ത ബന്ധുവായ സ്ത്രീയുടേത് ആണ് ഈ വീട്. പൊന്നുരുന്നി ജൂനിയര്‍ ജനതാ റോഡിലെ ഈ വീട്ടിലേക്ക് മതില്‍ ചാടിക്കടന്നാണ് സുനി എത്തിയത്.