Brazil striker Robinho given nine-year term in Italy
ബ്രസീല്‍ ഫുട്ബോളര് റൊബീഞ്ഞോക്ക് 9 വര്‍ഷം തടവുശിക്ഷ. ഇറ്റാലിയന്‍ കോടതിയുടേതാണ് വിധി. 2013 ൽ മിലാൻ നൈറ്റ് ക്ലബിൽ അൽബേനിയൻ യുവതിയെ റോബിഞ്ഞോയും മറ്റ് അഞ്ച് കൂട്ടാളികളും ചേർന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. റോബിഞ്ഞോയ്ക്കൊപ്പം കൂട്ടാളികളെയും ശിക്ഷിച്ചു. ഇരയായ യുവതിക്ക് 71000 ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.33കാരനായ റോബീഞ്ഞോ നിലവിൽ ബ്രസീൽ ക്ലബ് അത്ലറ്റികോ മിനീറോയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. കേസിൽ രണ്ടു തവണ അപ്പീൽ നൽകാൻ റോബിഞ്ഞോയ്ക്ക് അവസരമുണ്ട്. ഇതും നിരസിക്കപ്പെട്ടാല്‍ മാത്രമെ താരത്തെ വിട്ടുകിട്ടാന്‍ ഇറ്റലി ആവശ്യപ്പെടുള്ളു. ഇറ്റാലിയൻ ക്ലബായ എസി മിലാനുവേണ്ടി കളിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയുമൊത്ത് മദ്യപിച്ചശേഷം റോബീഞ്ഞോയും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. ബ്രസീല്‍ ദേശീയ ടീമിനായി 100 മല്‍സരങ്ങളില്‍ ജഴ്സിയണിഞ്ഞിട്ടുള്ള റൊബീഞ്ഞോ 28 ഗോളുകളും നേടിയിട്ടുണ്ട്