മാസ്റ്റർപീസിലും കോപ്പിയടി? ആരോപിച്ച് ആരാധകർ

2017-11-24 66

There are rumours that Mammootty's Masterpiece teaser music copied from another movie.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ മാസ്റ്റർപീസിൻറെ ടീസർ കോപ്പിയടി വിവാദത്തില്‍. ഇപ്പോള്‍ ഏറ്റവുമധികം കോപ്പിയടി നടക്കുന്നത് കഥയിലും തിരക്കഥയിലും ഒന്നുമല്ല, സംഗീതത്തിലാണ്. മാസ്റ്റര്‍പീസിന്റെ നാല്പത് സെക്കന്‍ഡ് ടീസറില്‍ നിറഞ്ഞ് നില്‍ക്കുന്നത് ആക്ഷന്‍ രംഗങ്ങളാണ്. അതിന് പിന്നാലെ കോളേജ് വരാന്തയിലൂടെ നടന്ന് നീങ്ങുന്ന മമ്മൂട്ടിയുടെ കോളേജ് പ്രഫസര്‍ എഡ്ഡിയെ കാണിക്കുമ്പോഴുള്ള പശ്ചാത്തല സംഗീതമാണ് കോപ്പിയടിയാണെന്ന് ആരോപണമുയര്‍ന്നിരിക്കുന്നത്. ജയസൂര്യ നായകനായ പ്രേതത്തിൻറെ പശ്താത്തലസംഗീതമാണ് മാസ്റ്റർപീസിന് വേണ്ടി കോപ്പിയടിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍. പ്രേതത്തിലെ പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് ആനന്ദ് മധുസൂദനന്‍ ആണ്.
മാസ്റ്റര്‍പീസിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ഇതാദ്യമായല്ല ദീപക് ദേവ് കോപ്പിയടി വിവാദത്തില്‍പ്പെടുന്നത്. ഈ വര്‍ഷം മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രത്തിന്റെ ടീസറാണ് കോപ്പിയടി വിവാദത്തില്‍ പെടുന്നത്. ബ്ലോക്ക് ബസ്റ്ററായ ദ ഗ്രേറ്റ് ഫാദറിന്റെ ഒരുവിധം എല്ലാ ടീസറുകളും വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നു.