Kerala U-19 women Cricket Team win in just one ball against Nagaland
വനിതാ ക്രിക്കറ്റില്‍ പുതു ചരിത്രം കുറിച്ച് കേരള അണ്ടര്‍ 19 വനിതാ ടീം. ഗുണ്ടൂരിലെ ജെ.കെ.സി കോളേജ് ഗ്രൗണ്ടില്‍ നടന്ന സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ബിയിലാണ് എല്ലാവരെയും ഞെട്ടിച്ച മത്സരഫലമുണ്ടായത്. നാഗാലാന്‍ഡിനെതിരെ ആയിരുന്നു കേരളത്തിന്‍റെ അത്ഭുത ജയം. ഇന്നിംഗ്സിന്‍റെ ആദ്യ പന്തില്‍ തന്നെയാണ് കേരളം ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത നാഗാലാന്‍ഡ് 17 ഓവറില്‍ നേടിയത് രണ്ട് റണ്‍സ്. ഓപ്പണര്‍ മേനക ഒരു റണ്‍സ് നേടി. എക്സ്ട്രാ ആയി ലഭിച്ചതായിരുന്നു അടുത്തു ഒരു റണ്‍സ്. നാഗാലാന്‍ഡ് നിരയിലെ ബാക്കി ഒന്‍പത് പേര്‍ പൂജ്യത്തിനാണ് പുറത്തായത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് വേണ്ടി ഓപ്പണര്‍ അന്‍സു ആദ്യ പന്തില്‍ തന്നെ ബൌണ്ടറി കടത്തി ജയം ആഘോഷിച്ചു. മിന്നു മണി കേരളത്തിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.