Two persons were killed and six injured in Quarry accident at Thiruvananthapuram.
തിരുവനന്തപുരം മാരായിമുട്ടത്ത് പാറമട അപകടത്തില്‍ രണ്ട് പേർ മരിച്ചു. എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാലകുളങ്ങര ബിനില്‍ കുമാറും സേലം സ്വദേശി സതീഷുമാണ് മരിച്ചതെന്നാണ് ലഭിച്ച വിവരം. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. രക്ഷാപ്രവർത്തനം ഏതാണ്ട് അവസാനിച്ച മട്ടാണ്. പാറകള്‍ക്കിടയില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെടുത്തെന്നാണ് റിപ്പോർട്ട്. എഴുപത്തിയഞ്ചോളം അടി ഉയരത്തില്‍ നിന്നാണ് പാറ പൊട്ടിവീണത്. അപകടമുണ്ടായ പാറമടക്ക് ലൈസൻസ് ഇല്ലെന്ന് കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡൻറ് വ്യക്തമാക്കി. കോട്ടയ്ക്കല്‍ സ്വദേശിയായ അലോഷ്യസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടായ പാറമട. ഈ മേഖലകലില്‍ നിരവധി പാറമടകള്‍ ഇതുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്.ഈ പാറമടയ്ക്കു മാത്രമല്ല സമീപത്തെ മറ്റു പാറമടകള്‍ക്കും ലൈസന്‍സില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അരുണ്‍ അറിയിച്ചു.