Simbu gets red notice from Tamil Nadu Film Producers’ Council
നടന്‍ ചിമ്പുവിനെ തമിഴ് സിനിമയില്‍ നിന്ന് വിലക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ചില തമിഴ് മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളുമാണ് ചിമ്പുവിന് റെഡ് നോട്ടീസ് ലഭിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലാണ് ചിമ്പുവിനെതിരെ നടപടിയെടുത്തിരിക്കുന്നത്. പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതുവരെ ചിമ്പുവിന് ഇനി സിനിമയില്‍ അഭിനയിക്കാനാകില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിമ്പുവിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വാര്‍ത്താ സമ്മേളനത്തില്‍ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. സംഘടനയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. ഒരു സിനിമയുടെ 30 ശതമാനം മാത്രമാണ് അയാള്‍ പൂര്‍ത്തിയാക്കിയതെന്നും 29 ദിവസം മാത്രം സെറ്റിലെത്തിയ ശേഷം ഇപ്പോള്‍ ആ സിനിമ പുറത്തിറക്കാനാണ് അയാള്‍ പറയുന്നതെന്ന് ജ്ഞാനവേല്‍ വിമര്‍ശിച്ചു. പ്രൊഡൂസേഴ്‌സ് കൗണ്‍സില്‍ ചിമ്പുവിനെ വിലക്കിയത് സത്യം തന്നെയാണോ എന്ന സംശയത്തിലാണ് ആരാധകര്‍.