Fefka Member Salim India Complaints to Prime Minister Narendra Modi on Dileep case.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ മനപ്പൂർവ്വം കുടുക്കിയതാണെന്ന വാദവുമായി ചിലർ രംഗത്തെത്തിയിരുന്നു. ഗൂഢാലോചന നടന്നത് നടിക്കെതിരെ അല്ല ദിലീപിനെതിരെ ആണ് എന്നായിരുന്നു ചിലരുടെ വാദം. ഇതുമായി ബന്ധപ്പെട്ട് സലിം ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു, ഫെഫ്ക അംഗമാണ് സലിം ഇന്ത്യ.ഈ പരാതിയില്‍ സംസ്ഥാന ചീഫ് സെക്രട്ടറി അന്വേഷണം നടത്തണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നല്‍കിയിരിക്കുന്നത്. സെപ്തംബർ എട്ടിന് സമർപ്പിച്ച പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. സലിം ഇന്ത്യയുടെ പരാതിയില്‍ ആവശ്യമായ നടപടികള്‍ക്കായ ആഭ്യന്തര വകുപ്പ് സെക്രട്ടറി സുബ്രതോ വിശ്വാസ്, ഡിജിപിക്ക് കൈമാറി. ഇക്കാര്യം ആഭ്യന്തര വകുപ്പ് അറിയിച്ചതായി സലിം ഇന്ത്യ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നു. പരാതിയില്‍ എന്ത് നടപടിയെടുത്തെന്ന് ആരാഞ്ഞ് നല്‍കിയ കത്തിനാണ്, നടപടികള്‍ക്കായി ഡിജിപിക്ക് കൈമാറിയെന്ന വിവരം ലഭിച്ചിരിക്കുന്നത്.പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് കേസില്‍ ദിലീപിനെ കുരുക്കിയത് എന്നാണ് സലിം ഇന്ത്യ പരാതിപ്പെടുന്നത്.