Villain, the much awaited big movie of Mohanlal has made a royal entry to the theatres today (October 27, 2017). The audiences have been eagerly waiting for this prestigious project, which has been in the news ever since its announcement days.
ഗംഭീര വരവേല്‍പ്പാണ് മോഹൻലാല്‍-ബി ഉണ്ണിക്കൃഷ്ണൻ ചിത്രം വില്ലന് ലഭിച്ചത്. പ്രഖ്യാപിച്ചത് മുതല്‍ വാർത്തകളിലിടം നേടിയിരുന്നു വില്ലൻ. എന്നാല്‍ ചിത്രത്തിൻറെ 25 ദിവസത്തെ കളക്ഷൻ റിപ്പോർട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ആദ്യദിനത്തിലെ കളക്ഷൻ പിന്നീടങ്ങോട്ടുള്ള ചിത്രങ്ങളില്‍ നിലനിർത്താൻ ചിത്രത്തിന് കഴിയാതെ പോയി.
ചിത്രം മോഹൻലാലിനെയും മഞ്ജു വാര്യരെയും കൂടാതെ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളസിനിമാ ചരിത്രത്തില്‍ ഒട്ടേറെ റെക്കോർഡുകളും വില്ലൻ തകർക്കാനിടയുണ്ട് എന്നാണ് വിലയുരത്തപ്പെടുന്നത്. റിലീസിന് മുന്‍പ് തന്നെ ഒട്ടേറെ റെക്കോർഡുകള്‍ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.
ചിത്രത്തിൻറെ അഡ്വാൻഡ് ബുക്കിങ്ങിലാണ് ഒരു റെക്കോർഡ്.അവിശ്വസനീയമായ രീതിയിലാണ് ചിത്രത്തിൻറെ അജ്വാൻസ് ബുക്കിങ് പൂർത്തിയായത്.
കേരളത്തിലെമ്പാടും 253 കേന്ദ്രങ്ങളിലാണ് വില്ലൻ പ്രദർശനത്തിനെത്തിയത്. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഇത്രയധികം കേന്ദ്രങ്ങളില് റിലീസ് ചെയ്യുന്നത്.