ജയസൂര്യയുടെ പുണ്യാളന്‍ പ്രതീക്ഷ കാത്തോ? | Punyalan Private Limited Review

2017-11-18 613

സാമൂഹ്യ വിമര്‍ശനവും ജീവിത സന്ദര്‍ഭങ്ങളും ഒത്തിണക്കിയ രഞ്ജിത് ശങ്കര്‍- ജയസൂര്യ ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസ് മലയാളികളെ ഒരുപാട് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത സിനിമയായിരുന്നു. 2013ലിറങ്ങിയ ചിത്രത്തിന് കിട്ടിയ വിജയം നല്‍‌കിയ ആത്മവിശ്വാസത്തിലാണ് സംവിധായകന്‍ രണ്ടാം ഭാഗം എടുക്കാന്‍ തീരുമാനിച്ചത്. ഏറെ പ്രതീക്ഷകളോടെയാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയത്. സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സദീം പുണ്യാളന് നല്‍കിയിരിക്കുന്ന റിവ്യൂ നോക്കാം. മലബാറിലെ ഒരു പ്രയോഗമാണ്, ആലി മക്കത്ത് പോയ പോലെ എന്നത്. മക്ക എന്ന പുണ്യനഗരത്തിന്റെ ചരിത്രത്തെക്കുറിച്ചും അവിടെ നടക്കുന്നത് എന്താണെന്നതിനെക്കുറിച്ചും യാതൊരു ബോധ്യവുമില്ലാത്ത ആലി അവിടെയെത്തിയപ്പോൾ തോന്നിയത് കുറെ മുസ് ലിം പള്ളികളുടെയും കുന്നുകളുടെയും നഗരം എന്നായിരുന്നു. ഇതേ പോലെ തന്നെയാണ് പുണ്യാളൻപ്രൈവറ്റ് ലിമിറ്റഡ് എന്ന സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകനും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: എന്തിനാണ് ഈ സിനിമ ഉണ്ടാക്കിയിരിക്കുന്നത്?

Punyalan Private Limited Review

Free Traffic Exchange