Ambulance Driver Covers Kannur-Thiruvananthapuram 508 km in 6 hours 45 minutes to save 30 day old baby
പരേതനായ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് മലയാള സിനിമാ ആസ്വാദകര്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. ട്രാഫിക് സിനിമയെ അര്‍ത്ഥവത്താക്കുന്ന ഒരു സംഭവം നടന്നു ഇന്ന്. സിനിമയില്‍ ശ്രീനിവാസനായിരുന്നു നായകനെങ്കില്‍ യഥാര്‍ത്ഥ സംഭവത്തില്‍ തമീം എന്ന ആംബുലന്‍സ് ഡ്രൈവറാണ് ഹീറോ. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് ഗുരുതരാവസ്ഥയിലുള്ള ഒരു മാസം പ്രായമുള്ള കുഞ്ഞുമായി ആംബുലന്‍സ് ചീറിപ്പാഞ്ഞത്. 540 കിലോമീറ്ററാണ് കണ്ണൂര്‍ ജില്ലയിലെ പരിയാരത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരം. കാര്യമായ ട്രാഫിക്കില്‍ പെടാതെ വാഹനത്തില്‍ സാധാരണ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്താന്‍ 10 മണിക്കൂര്‍ എടുക്കും. ട്രാഫിക്കില്‍ പെട്ടാല്‍ ഇത് 14 മണിക്കൂര്‍ വരെ നീളും. ഇതാണ് കേവലം ആറു മണിക്കൂറും 40 മിനിറ്റും കൊണ്ട് തമീം പിന്നിട്ടത്. തിരുവനന്തപുരം ആശുപത്രിയില്‍ ചികില്‍സയിലുള്ള കുഞ്ഞ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.