തോമസ് ചാണ്ടിയും ദിലീപും തമ്മിലെന്ത്? | filmibeat Malayalam

2017-11-16 124

Actor Dileep on tuesday was again called for police interrogation in connection with abduction and assault case of a malayalam actress.

നടി ആക്രമിക്കപ്പെട്ട് മാസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. കേസില്‍ ഇതുവരെ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസില്‍ അറസ്റ്റിലായ നടൻ ദിലീപ് 85 ദിവസത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. കുറ്റപത്രം സമർപ്പിക്കാനിരിക്കെ കേസിലെ പ്രധാന സാക്ഷിയുടെ മൊഴിമാറ്റം പൊലീസിന് തിരിച്ചടിയായി. കുറ്റപത്രം അടുത്ത രണ്ടാഴ്ചക്കിടെ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. അതിനിടെ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ഒന്നര മണിക്കൂറോളമാണ് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ച് ചോദ്യം ചെയ്തത്. ജാമ്യ വ്യവസ്ഥ ദിലീപ് ലംഘിച്ചുവോ എന്നറിയാനാണ് പോലീസ് ദിലീപിനെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ഒരു മണിക്കൂറോളം നീണ്ടു. എസ് പി സുദര്‍ശനന്‍, സിഐ ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഈ ചോദ്യം ചെയ്യലിന് പിന്നില്‍ മറ്റ് ചില കാരണങ്ങളാണെന്നാണ് ഒരു കൂട്ടം വാദിക്കുന്നത്.