Saudi Arabia's newly formed anti corruption committee has arrested at least 17 princes and top officials, according to a list obtained by CNN and cited by a senior royal court official.
സൌദി അറേബ്യയില്‍ നിന്ന് ഞെട്ടിക്കുന്ന ചില വാർത്തകളാണ് അടുത്തിടെ പുറത്തുവന്നുകൊണ്ടിരുന്നത്. അഴിമതിയുടെ പേരില്‍ ഒട്ടേറെ പ്രമുഖരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ എന്താണ് അറസ്റ്റിന് പിന്നിലെ യഥാർഥ കാരണം?
സല്‍മാൻ രാജാവിനെയും മകനെയും പുറത്താക്കാൻ ചില ശ്രമങ്ങള്‍ നടന്നിരുന്നു എന്നാണ് രഹസ്യവിവരം. ഈ വിവരം ലഭിച്ചതോടെയാണ് രാജാവ് നടപടികള്‍ വേഗത്തിലാക്കിയതും ഒറ്റരാത്രി കൊണ്ട് അറസ്റ്റ് ഉണ്ടായതും. സല്‍മാന്‍ രാജാവിനെയും കിരീടവകാശി മുഹമ്മദിനെയും പുറത്താക്കാന്‍ ഒരു വലിയ സംഘം പദ്ധതിയിട്ടിരുന്നു. ഇക്കാര്യം രഹസ്യമായി രാജാവ് അറിഞ്ഞു. ഇതിന് ശേഷമാണ് കൂട്ട അറസ്റ്റ് നടന്നതും ലോകം ഞെട്ടിയതും. ഇതില്‍ പ്രമുഖരെ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.ഇത്രയും പേരെ അറസ്റ്റ് ചെയ്തില്ലായിരുന്നുവെങ്കില്‍ സൗദി അറേബ്യയില്‍ ഒരു അട്ടിമറി നടക്കുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ അട്ടിമറി ഗൂഢാലോചന നടത്തിയ സംഘത്തില്‍പ്പെട്ടവരെയാണ് ഇപ്പോള്‍ തടവിലാക്കിയിരിക്കുന്നത്. അഴിമതി മറയായി പറഞ്ഞ ഒരു കാര്യം മാത്രമാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.