തോമസ് ചാണ്ടി പുറത്തേക്ക്? | Oneindia Malayalam

2017-11-11 173

Advocate General's Report Is Against Thomas Chandy
തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന കളക്ടറുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് കൊണ്ടാണ് എജി സിപി സുധാകര്‍ പ്രസാദ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരിക്കുന്നത്. കയ്യേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാകളക്ടര്‍ കണ്ടെത്തിയ വിവരങ്ങള്‍ തള്ളിക്കളയാവുന്നതല്ല. കളക്ടര്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലും അന്തിമ റിപ്പോര്‍ട്ടിലും സര്‍ക്കാരിന് തുടര്‍നടപടികള്‍ സ്വീകരിക്കാവുന്നതാണ്. തീരുമാനമെടുക്കാന്‍ ഹൈക്കോടതി വിധി വരുന്നത് വരെ കാത്തിരിക്കണോ എ്ന്ന് സര്‍ക്കാരിന് തീരുമാനിക്കാവുന്നതാണ്. തോമസ് ചാണ്ടിയെ പുറത്താക്കുന്നത് നിയമോപദേശത്തിന് ശേഷം എന്നതായിരുന്നു ഒടുവില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട്. തോമസ് ചാണ്ടിയെ കൂടുതല്‍ കുരുക്കിലാക്കിക്കൊണ്ടാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരിക്കുന്നത്. ഇനി തോമസ് ചാണ്ടിക്ക് മുന്നില്‍ രാജിയല്ലാതെ മറ്റൊരു മാര്‍ഗമില്ല. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നിലെ നിലം നികത്തലുമാണ് തോമസ് ചാണ്ടിയെ വിവാദപുരുഷനാക്കിയത്. മന്ത്രിക്കെതിരെ നിയമലംഘനവുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. തോമസ് ചാണ്ടിയെ നീക്കുന്നത് സംബന്ധിച്ച് സിപിഎം നേതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. അതേസമയം സിപിഐ തോമസ് ചാണ്ടിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോട് തോമസ് ചാണ്ടിയെ നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.