ഉമ്മൻ ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് സുധീരൻ

2017-11-11 279

Solar: V M Sudheeran Against Oommen Chandy

Congress leader V M Sudheeran asks to take action against former chief minister Oommen chandy on Solar Report.

സോളാർ റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്നാണ് ആവശ്യം. ആരോപണ വിധേയരായ ഉമ്മൻ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ പാർട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റണമെന്ന് സുധീരൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. ഗുരുതരമായ വിഷയമെന്നാണ് സുധീരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സുധീരനൊപ്പം വിഡി സതീശനും ആരോപണ വിധേയര്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്. നടപടിയില്ലെങ്കില്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും തെറ്റായ പ്രവണത ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പരസ്യ പ്രതികരണങ്ങള്‍ കുറക്കാൻ നിർദേശമുണ്ടെങ്കിലും കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കിലാണെന്നാണ് സൂചന.

Videos similaires