സോളാര്‍ കേസില്‍ അന്വേഷണ ഉത്തരവിറങ്ങി; എല്ലാ സത്യവും ഇന്നറിയാമെന്ന് സരിത

2017-11-09 23

സോളാര്‍ കേസില്‍ തുടരന്വേഷണ ഉത്തരവ് പുറത്തിറങ്ങി. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. പൊതു അന്വേഷണം മാത്രം മതിയെന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം നടക്കുക. ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷൻ റിപ്പോർട്ടും നടപടി റിപ്പോർട്ടും ഇന്നു നിയമസഭയിൽ വയ്ക്കാനിരിയ്‌ക്കെയാണ് അന്വേഷണ ഉത്തരവ് ഇറങ്ങിയത്,. റിപ്പോർട്ടിന്മേൽ ഇന്ന് ചേരുന്ന സഭയിൽ ചർച്ചയില്ല. സഭ പിരിയുന്ന ഘട്ടത്തിൽ റിപ്പോർട്ട് അംഗങ്ങൾക്കും മാധ്യമങ്ങൾക്കും നൽ‍കും. അതേസമയം സത്യം തെളിയുന്ന ദിവസമാണ് ഇന്നെന്ന് സോളർ കേസിലെ മുഖ്യപ്രതി സരിത എസ്. നായർ പറഞ്ഞു. തെളിവുകളെല്ലാം സോളർ കമീഷന് കൈമാറിയിരുന്നു. അന്വേഷണത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ടു പോയതായി കരുതുന്നില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു. നിയമസഭയിൽ വെക്കുന്ന റിപ്പോർട്ടിൽ എല്ലാം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. റിപ്പോർട്ട് വന്ന ശേഷം കൂടുതൽ പ്രതികരിക്കാമെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

Videos similaires