യാത്രക്കാരനെ എയര്‍ലൈന്‍ ജീവനക്കാര്‍ മര്‍ദ്ദിച്ച് അവശനാക്കി, ഒടുവില്‍ മാപ്പ് പറച്ചില്‍

2017-11-08 1,110

യാത്രക്കാരനെ ഇന്‍ഡിയോ എയയര്‍ലൈന്‍ ജീവനക്കാര്‍ മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തില്‍ മാപ്പപേക്ഷിയുമായി അധികൃതര്‍. ഒക്ടോബര്‍ 15 നായിരുന്നു സംഭവം. ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ രാജീവ് കത്യാല്‍ എന്ന യാത്രക്കാരനെയാണ് ഇന്‍ഡിഗോയുടെ ഗ്രൗണ്ട് സ്റ്റാഫുകള്‍ മര്‍ദ്ദിച്ചത്. ഇൻഡിഗോ ജീവനക്കാർ യാത്രക്കാരോട് പെരുമാറുന്ന വിധം എന്ന് പറഞ്ഞായിരുന്നു ഇതിന്‍റെ വീഡിയോ വൈറലായത്. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 45 സെക്കൻഡ് വീഡിയോ ആയിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. യാത്രക്കാരനെ ജീവനക്കാര്‍ മര്‍ദ്ദിക്കുമ്പോള്‍ മറ്റൊരു യാത്രക്കാരന്‍ എടുത്തതായിരുന്നു വീഡിയോ. വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടുപോകാനുള്ള വാഹനം എത്താൻ വൈകിയത് ചോദ്യം ചെയ്തതിനാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ തന്നെ മർദ്ദിച്ചത് എന്നാണ് രാജീവ് കത്യാൽ പറയുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും സംഭവം വിവാദമാകുകയും ചെയ്തതോടെയാണ് മാപ്പപേക്ഷയുമായി അധികൃതര്‍ രംഗത്തു വന്നത്.