സൗദിയില്‍ എന്താണ് സംഭവിക്കുന്നത്? അടുത്ത രാജകുമാരനും മരിച്ചു!

2017-11-07 1,709

Whats Happening in Saudi Arabia?

സൌദി അറേബ്യയില്‍ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് നടക്കുന്ന കാര്യങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തെ മുഴുവന്‍ ഞെട്ടിക്കുന്നതായിരുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിന്‍റെ ഭാഗമായി ഉന്നതരെ അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ അസീർ പ്രവിശ്യാ ഗവർണറായ മൻസൂർ ബിൻ മുഖ് രിൻ രാജകുമാരന്‍ യെമന്‍ അതിര്‍ത്തിയില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മരിച്ചു. ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് സൌദിയില്‍ നിന്നും വരുന്നത്. മണ്‍സൂര്‍ ബിന്‍ മുഖ്രിന്‍റെ മരണത്തിന് പിന്നാലെ മറ്റൊരു രാജകുമാരന്‍ കൂടി മരിച്ചതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഞായറാഴ്ച അറസ്റ്റിലായ കിംഗ് ഫഹദിന്‍റെ ഇളയ മകന്‍ അസീസ് രാജകുമാരന്‍ മരിച്ചതായി അല്‍താദ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൌദി റോയല്‍ കോര്‍ട്ടിനെ ഉദ്ദരിച്ചാണ് അല്‍താദ് ന്യൂസ് അസീസ് രാജകുമാരന്‍റെ മരണം സ്ഥിരീകരിക്കുന്നത്. മരണ കാരണം എന്താണെന്ന് പറഞ്ഞിട്ടില്ല.

Videos similaires