വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്തത് കൊണ്ടാണ് സിനിമയില്‍‌ അവസരം ലഭിക്കാത്തതെന്ന് സീരിയല്‍ നടി

2017-11-06 3

Serial Actress Mridula Vijayan Make Controversial statement

വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്തത് കൊണ്ടാണ് സിനിമയില്‍‌ അവസരം ലഭിക്കാത്തതെന്ന് സീരിയല്‍ നടി മൃദുല വിജയന്‍. മഴവില്‍ മനോരമയിലെ കൃഷ്ണ തുളസി എന്ന സീരിയലിലൂടെ ശ്രദ്ധേയയാണ് മൃദുല വിജയ്. സീരിയലില്‍ വിജയകരമായി നില്‍ക്കുമ്പോള്‍ എന്തുകൊണ്ട് സിനിമയിലേക്ക് കടക്കുന്നില്ല എന്ന ചോദ്യത്തോട് മൃദുല പ്രതികരിച്ചു. സിനിമയില്‍ നേരിട്ട മോശം അനുഭവമാണത്രെ കാരണം. സിനിമയില്‍ ധാരാളം അവസരങ്ങള്‍ വരുന്നുണ്ട് എന്നും എന്നാല്‍ അതെല്ലാം അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകുന്നവര്‍ക്ക് മാത്രമാണെന്നും മൃദുല പറയുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മൃദുല. കൂടാതെ എന്തിനും തയ്യാറായി ചിലര്‍ പുതിയ തലമുറയിലുണ്ട്. അത്തരം രീതികളോട് എനിക്ക് താത്പര്യമില്ല. എന്റെ ഭാഗം മികച്ചതാക്കണം എന്ന് ചിന്തിയ്ക്കുന്ന കഴിവുള്ളവരും ധാരളമുണ്ട്. എന്നാല്‍ എന്തിനും തയ്യാറായി ചിലര്‍ വരുമ്പോള്‍ കഴിവുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുന്നു- മൃദുല പറയുന്നു. കൂടാതെ എന്തിനും തയ്യാറായി ചിലര്‍ പുതിയ തലമുറയിലുണ്ട്. അത്തരം രീതികളോട് എനിക്ക് താത്പര്യമില്ല. എന്റെ ഭാഗം മികച്ചതാക്കണം എന്ന് ചിന്തിയ്ക്കുന്ന കഴിവുള്ളവരും ധാരളമുണ്ട്. എന്നാല്‍ എന്തിനും തയ്യാറായി ചിലര്‍ വരുമ്പോള്‍ കഴിവുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുന്നു- മൃദുല പറയുന്നു.

Videos similaires