ചിത്രീകരണത്തിനിടെ പ്രണവിന് പരിക്ക്, എന്താകും ആദി? | filmibeat Malayalam

2017-11-02 1,435

Pranav Mohanlal Got Injured

അച്ഛനെ പോലെ തന്നെയാണ് പ്രണവ് മോഹന്‍ലാലും. എത്ര റിസ്കുള്ള കാര്യമാണെങ്കിലും ഡ്യൂപ്പില്ലാതെ ചെയ്യും. ഇപ്പോഴിതാ ആദിയുടെ ചിത്രീകരണത്തിനിടെ പ്രണവിനെ പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ആക്ഷന്‍ രംഗ ചിത്രീകരണത്തിനിടെ കണ്ണാടി പൊട്ടിക്കുമ്പോഴായിരുന്നു കൈക്ക് പരിക്കേറ്റത്. കൈയില്‍ നിന്നു രക്തം വാര്‍ന്നൊഴുകാന്‍ തുടങ്ങിയപ്പോള്‍ പ്രണവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. പരിക്ക് പൂര്‍ണമായും ഭേദമായ ശേഷമേ ചിത്രീകരണം പുനരാരംഭിക്കു. പ്രണവ് ഇപ്പോള്‍ വിശ്രമത്തിലാണ്. ആദിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്. ഒരു ദിവസം ഹൈദ്രബാദിലും ഒരു ദിവസം കൊച്ചിയിലുമാണ് ഇനി ചിത്രീകരണം അവശേഷിക്കുന്നത്. പ്രണവിന്റെ ഭാഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളതും. സംഘട്ടന രംഗങ്ങളോട് മോഹന്‍ലാലിനേപ്പോലെ തന്നെ ആവേശം പ്രണവിനും ഉണ്ടെന്ന് ജീത്തു ജോസഫ് തന്നെ വ്യക്തമാക്കിയിരുന്നു. പ്രണവിന്റെ തന്മയത്വത്തോടെയുള്ള ആക്ഷന്‍ പ്രകടനങ്ങള്‍ തന്നെയാണ് ആദിയുടെ ഹൈലൈറ്റ്.