Heavy rains bring Chennai to a halt; schools, colleges remain closed

2017-10-31 1

മഴയില്‍ മുങ്ങി ചെന്നൈ നഗരം

വെള്ളക്കെട്ടിനെ തുടര്‍ന്ന് ചെന്നൈ നഗരത്തിലെ ഗതാഗതം നിലച്ചു

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. വെള്ളക്കെട്ടിനെ തുടര്‍ന്ന് ചെന്നൈ നഗരത്തിലെ ഗതാഗതം പൂര്‍ണമായും നിലച്ചു.

മഴ ശക്തിയായ സാഹചര്യത്തില്‍ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച വലിയ ഗതാഗതക്കുരുക്കാണ് ചെന്നൈയിലുണ്ടായത്. റോഡുനിരപ്പിനോടു ചേര്‍ന്നുള്ള വീടുകളില്‍ വെള്ളം കയറി. കില്‍പൗക്, കോയമ്പേട് എന്നിവിടങ്ങളിലെ വീടുകളിലാണു വെള്ളം കയറിയത്.

ശക്തമായ മഴ പെയ്യുമെന്ന അറിയിപ്പിനെ തുടര്‍ന്നു മുന്‍കരുതല്‍ എടുത്തതായി അധികൃതര്‍ പറഞ്ഞു.