ഹോണ്ടയുടെ മസില്‍ പവര്‍; ഇന്ത്യയില്‍...???
2018 ഗോള്‍ഡ് വിങ്ങ് അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ
ഹോണ്ടയുടെ ഫ്‌ളാഗ് ഷിപ്പ് സൂപ്പര്‍ബൈക്ക് 2018 ഗോള്‍ഡ്വിങ്ങ് ടോകിയോ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചു.ഗോള്‍ഡ് വിങ്ങിന്റെ മുന്‍മോഡലുകളെക്കാള്‍ മാറ്റങ്ങളോടെയാണ് എത്തിയിരിക്കുന്നത്.ഭാരം കുറഞ്ഞ ഷാസിയുപയോഗിച്ചിരിക്കുന്നതിനാല്‍ 40 കിലോയോളം ഭാരം കുറവാണ് പുതിയ പതിപ്പിന്.43 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹോണ്ടയുടെ ഗോള്‍ഡ് വിങ്ങിന്റെ അരങ്ങേറ്റം.3 വര്‍ഷം മുന്‍പാണ് അവസാനമായി പുതുക്കിയ ഗോള്‍ഡ് വിങ്ങ് കമ്പനി പുറത്തിറക്കിയത്
ബോഡിക്കൊപ്പം പുതിയ എല്‍ഇഡി ഹെഡ്‌ലാംപ്,ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍,കീ ലെസ് ഇഗ്നീഷ്യന്‍,ക്രൂയിസ് കണ്‍ട്രോള്‍,സാറ്റ്‌ലൈറ്റ് നാവിഗേഷന്‍ സൗകര്യം,എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍.1833 സിസി ലിക്വിഡ് കൂള്‍ഡ് സിക്സ് സിലിണ്ടര്‍ എന്‍ജിന്‍ 126 എച്ച്പി പവറും 169.4 എന്‍എം ടോര്‍ക്കും നല്‍കും. പഴയ പതിപ്പിനെക്കാള്‍ വലുപ്പം എന്‍ജിന് കുറവാണ്. 2018 ഗോള്‍ഡ് വിങ്ങ് അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. വില 30 ലക്ഷത്തിന് മുകളില്‍ പ്രതീക്ഷിക്കാം.