Indian Army finalises mega procurement plan to replace ageing weapons

2017-10-30 2

പഴയ ആയുധങ്ങള്‍ വേണ്ട...ഇനി "ഹൈടെക് സൈന്യം"..!!!

അത്യാധുനിക ഉപകരണങ്ങളുടെ കരുത്തി ശക്തിയാര്‍ജ്ജിക്കാന്‍ ഇന്ത്യന്‍ കരസേന.

വര്‍ഷങ്ങളുടെ പഴക്കമുള്ള ആയുധങ്ങളെല്ലാം മാറ്റി നൂതനസംവിധാനങ്ങളിലുള്‌ള ആയുധങ്ങള്‍ വാങ്ങാന്‍ കരസേന ഒരുങ്ങുന്നു.ഏകദേശം 40,000 കോടി രൂപയാണ് ഇതിനായി ചെലവാകുക.7 ലക്ഷത്തോളം റൈഫിളുകള്‍ 44,000 ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍,44,600 കാര്‍ബൈനുകള്‍ എന്നിങ്ങനെ വലിയ ആയുധ പരിഷ്‌കരണത്തിനാണ് സൈന്യം തയ്യാറെടുക്കുന്നത്.ആയുധ സംഭരണത്തിനായുള്ള കരസേനയുടെ ആവശ്യമറിയിച്ചു കൊണ്ടുള്ള റിപ്പോര്ട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി അയച്ചുകഴിഞ്ഞു.അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍,ചൈന എന്നിവയില്‍ നിന്ന് സുരക്ഷ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ആയുധ നവീകരണം വേഗത്തിലാക്കണമെന്ന് കരസേന കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.പ്രതിരോധ മന്ത്രാലയം സംഭരിക്കേണ്ട ആയുധങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഡിആര്ഡിഒയ്ക്ക് നിര്‌ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം
ആയുധങ്ങള്‍ മാത്രമല്ല സൈന്യത്തെ ആകെ ആധുനിക വത്കരിക്കാനും പദ്ധതിയുണ്ടെന്നാണ് സൂചന



Indian Army finalises mega procurement plan to replace ageing weapons