India Vs Newzealand: Rohit Sharma Marks Century
Rohit sharma followed captain virat kohli in smashing his fifth century in one day internationals in 2017. Rohit reached the three-figur mark off 106 balls when he took a single of the bowling off Tim Southee in the third and final ODI against New Zealand in Kanpur on sunday.
ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ഏകദിനത്തില്‍ രോഹിത് ശർമക്ക് സെഞ്ചുറി. 106 പന്തിലാണ് രോഹിത് സെഞ്ചുറി കണ്ടെത്തിയത്. വിരാട് കോലി അർധസെഞ്ചുറി നേടി ക്രീസിലുണ്ട്. 58 പന്തിലാണ് കോലി അർധസെഞ്ചുറി കണ്ടെത്തിയത്. ഓപ്പണർ ശിഖർ ധവാൻറെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമാണ് ഈ മത്സരം. പരമ്പരയില്‍ ഇരുടീമും ഓരോ മത്സരങ്ങള്‍ ജയിച്ചതിനാല്‍ ഇന്നത്തെ മത്സരം ഇരുടീമുകള്‍ക്കും നിർണായകമാണ്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാൻഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.