മരുന്ന്‍ കൊള്ള ഇങ്ങനെയും
മരുന്നുവില്‍പ്പനയില്‍ സാധാരണക്കാരുടെ അജ്ഞത മുതലെടുക്കുന്നു
സ്വകാര്യ ആശുപത്രികള്‍ മാത്രമല്ല, മെഡിക്കല്‍ സ്റ്റോറുകളും മരുന്നുവില്‍പ്പനയില്‍ സാധാരണക്കാരുടെ അജ്ഞത മുതലെടുക്കുകയാണ്. ഇതിനിരയാകുന്നതാവട്ടെ പലപ്പോഴും സ്ത്രീകളും.
തൃശ്ശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയ്ക്കു സമീപം പ്രവര്‍ത്തിക്കുന്ന ജൂബിലി മിഷന്‍ മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന വാങ്ങാന്‍ പോയ ഒരു യുവതിയ്ക്കു നേരിട്ട അനുഭവമാണിത്. ഡോക്ടറുടെ കുറിപ്പടിയുമായി 2 തരം മരുന്നു വാങ്ങാനാണ് യുവതി എത്തിയത്. എന്നാല്‍ ഇവ ഒരു പായ്ക്കാറ്റായി മാത്രമേ നല്‍കാനാകൂ എന്നു പറഞ്ഞ് 15 ഗുളികകളോളം യുവതിയെ നിര്‍ബന്ധിച്ചേല്‍പ്പിക്കുകയായിരുന്നു. 30 രൂപ മാത്രം വേണ്ടി വരുമായിരുന്ന മരുന്നിന് യുവതിയ്ക്ക് നല്‍കേണ്ടി വന്നത് 143 രൂപയാണ്.
അടിയന്തര സാഹചര്യമായതിനാല്‍ തര്‍ക്കത്തിനു നില്‍ക്കാതെ യുവതി പണമടച്ച് മടങ്ങി.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പലരും ഇത്തരം തട്ടിപ്പിന് ഇരയാകുന്നതായി കണ്ടെത്തിയത്.
Kerala
Compliant against jubilee mission medical store thrissur, kerala