മാനസിക രോഗങ്ങള്‍ക്ക് ഒരു രൂപം...

2017-10-28 1

.

മാനസിക രോഗങ്ങളെ ആള്‍രൂപത്തിലാക്കി കെല്ലി


രോഗത്തിന്റെ ഗൗരവം മനസിലാക്കാത്തതാണ് മൗനസിക രോഗികളെ ഒറ്റപ്പെടുത്തുന്നത്.
വിഷാദം, ആങ്സൈറ്റി, എഡിഎച്ച്ഡി (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി സിന്‍ഡ്രോം), ബൈപ്പോളാ ഡിസോര്‍ഡര്‍ എന്നിങ്ങനെ മനസിന്റെ പ്രവര്‍ത്തനെ സ്വാധീനിക്കുന്ന രോഗങ്ങള്‍ ഇന്ന് ഏറി വരികയാണ്. എന്നാല്‍ മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്തു കരുതും എന്ന സോഷ്യല്‍ സ്റ്റിഗ്മ കൊണ്ടും രോഗത്തിന്റെ ഗൗരവും മനസിലാക്കാതെയും വേണ്ട വൈദ്യസഹായം പലപ്പോഴും ഇരകള്‍ക്ക് ലഭിക്കാറില്ല. ഇതിനെതിരെ ബോധവത്കരണവുമായി എത്തിയിരിക്കുകയാണ് കെല്ലി ഓഡെല്‍ എന്ന ആര്‍ട്ടിസ്റ്റ്.ഇത്തരം രോഗികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തെ ആള്‍രൂപത്തിലാക്കി കെല്ലി
ലാറ്റെക്‌സ് മാസ്‌ക് ഉപയോഗിച്ച് ഒരു മോഡലിന്മേലാണ് കെല്ലി തന്റെ കലാരൂപം പ്രകടമാക്കിയത്.
ഇതിനായി 'ഹൊറിഫൈ മീ' സ്റ്റുഡിയോയിലെ റിക് ജോണ്‍സും കെല്ലിയെ സഹായിക്കാനെത്തി.6 മണിക്കൂര്‍ എടുത്താണ് മോഡലിന്റെ മേക്ക് അപ്പ് പൂര്‍ത്തിയാക്കിയത്.4 വര്‍ഷമായി പ്രോസ്‌തെറ്റിക് മേക്കപ്പുകളില്‍ പരീക്ഷണം നടത്തുന്നയാളാണ് കെല്ലി.പലപ്പോഴും 'ഐ ആം ഓകെ' എന്ന മറുപടിയ്ക്ക് പിന്നില്‍ 'സേവ് മീ ഫ്രം ഹെല്‍' എന്ന അലമുറ ഒളിച്ചു വെക്കുകയാണ് ഈ രോഗികള്‍ ചെയ്യുന്നതെന്ന് കെല്ലി വെളിപ്പെടുത്തുന്നു.

p

Videos similaires